Type Here to Get Search Results !

Bottom Ad

കർഷക സമരത്തോടൊപ്പം മുസ് ലിം ലീഗ് ഉണ്ടാകും:എം .കെ .മുനീർ


കാസർകോട് :(www.evisionnews.co)കർഷക ദ്രോഹമുൾപ്പെടെയുള്ള ജനവിരുദ്ധ വിഷയങ്ങളിൽ പരസ്പരം മത്സരിക്കുന്ന കേന്ദ്ര -കേരള സർക്കാരുകൾക്കെതിരെയുള്ള ഏത് സമരത്തിനും മുസ്ലിം ലീഗ് കൂടെയുണ്ടാകുമെന്ന് മുസ് ലിം ലീഗ് നിയമ സഭാ പാർട്ടി ലീഡർ എം .കെ .മുനീർ പറഞ്ഞു.
സ്വതന്ത്ര കർഷക സംഘം ജില്ലകൾ തോറും നടത്തുന്ന സമര പ്രഖ്യാപന ഭാഗമായി കാസർകോട് ജില്ലാ കൺവെൻഷൻ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യയിൽ കർഷക ആത്മഹത്യ പെരുകിവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോഡിക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
മറ്റു പലതിനെയും പോലെ കർഷകദ്രോഹനിലപാടുകളിലും പിണറായി മോഡിയോടു മത്സരിക്കുകയാണ്. കൃഷിഭവനുകൾ പൂട്ടി വളവും വിത്തുകളും കിട്ടാത്തതും കർഷക ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.കർഷക പെൻഷൻ 1000 രൂപയായി വർദ്ധിപ്പിച്ചതു യു .ഡി .എഫ് ആയതിനാൽ നൽകാതെ താമസിപ്പിച്ച് എട്ടുകാലി മമ്മൂഞ്ഞി ചമയുകയാണ്. ജി .എസ് .ഡി യിലൂടെ സ്വരൂപിച്ച പണം കുടിശികയുള്ള കർഷക തൊഴിലാളി പെൻഷൻവിതരണത്തിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പ്രസിഡണ്ട് എം .കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി .മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള , സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ടി .അഹമ്മദലി ,ജില്ലാ ജനറൽ സെക്രട്ടറി എം .സി .ഖമറുദ്ദീൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സ്വതന്ത്ര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.മമ്മു, ട്രഷറർ എം.എസ് മുഹമ്മദ് കുഞ്ഞി ,ആക്ടിംഗ് സെക്രട്ടറി ശ്യാം സുന്ദർ , ജില്ലാ ജനറൽ സെക്രട്ടറി എ.എഅബ്ദുൽ റഹിമാൻ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad