Type Here to Get Search Results !

Bottom Ad

സിനാന്‍ കൊലക്കേസ് വിധിയില്‍ പുനപരിശോധന വേണം: കല്ലട്ര മാഹിന്‍ ഹാജി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടത് പുനപരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി. മതിയായ തെളിവുകളടക്കമാണ് പ്രതികളെ അറസ്റ്റുചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. എന്നാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് എങ്ങനെ ലഭിച്ചുവെന്നത് പുനപരശോധിക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കാസര്‍കോട്ട് സമാധാന ഭംഗം വരുത്തല്‍ തൊഴിലാക്കിയ ഇത്തരം പ്രതികളുടെ പിറകില്‍ വന്‍ സംഘമുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൃത്യമായ ഇടവേളകളില്‍ കൊലയും അക്രമവും നടത്തി സമാധാനാന്തരീക്ഷം അവതാളത്തിലാക്കുന്നവര്‍ക്ക് നിയമപരമായും സാമ്പത്തികമായുമുള്ള സഹായം നല്‍കുന്നവരെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad