ജെ.സി.ഐ വാരാഘോഷം:സർഗ്ഗ വസന്തമായ് കൈയെഴുത്ത് മാസിക മത്സരം
evisionnews20:25:000
എരുതുംകടവ്: ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസർകോട് എരുതുംകടവ് എൻ.എ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി "ഗ്രീൻ " എന്ന വിഷയത്തിൽ കൈയ്യെഴുത്ത് മാസിക മത്സരം സംഘടിപ്പിച്ചു.സ്കൂൾ വൈസ് പ്രിൻസിപാൾ അബൂബക്കർ സിദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് കെ.ബി അബ്ദുൾ മജീദ് അധ്യക്ഷനായി.വിജയലക്ഷ്മി ടീച്ചർ, സ്കൂൾ സുപ്രണ്ട് റാബിയ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ റംസാദ് അബ്ദുള്ള സ്വാഗതവും അബ്ദുസമദ് വാഫി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ സർഗ്ഗ രചനകൾ കൊണ്ട് സംപുഷ്ടമായിരുന്നു കൈയെഴുത്ത് മാസികകൾ.
Post a Comment
0 Comments