കുമ്പള: (www.evisionnews.co)വർഗ്ഗീയ ശക്തികൾ സമുദായ ങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന വർത്തമാനകാല പരതസ്ഥിതിക്ക് മാറ്റമുണ്ടാക്കേണ്ടത് അനിവാര്യമാണ്.അതിന് നാമാദ്യം ചെയ്യേണ്ടത് വലിയ മതിൽക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ അയൽപക്ക ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയാണെന്ന് ജമാഅത്തെഇസ്ലാമി വനിതാ വിഭാഗം കുമ്പള ഏരിയാ കമ്മിറ്റി മഞ്ചേശ്വരത്ത് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ അഭിപ്രായം ഉയർന്നു.ഒരു സുന്ദരമായ പൂങ്കാവനത്തിന് തുല്യമാണ് ഭാരതീയ സംസ്ക്കാരം.വ്യത്യസ്ത നിറവും,മണവും,ഗുണവുമുളള പൂങ്കാവനം,അവയിലെ വൈവിധ്യം തന്നെയാണതിൻടെ സൗന്ദര്യം.എന്നാലിന്ന് നടക്കുന്നത് ആ പൂങ്കാവനത്തിൻടെ സൗന്ദര്യത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്.ഇത് നാമൊരിക്കലും അനുവദിക്കരുത്.പരസ്പരം മതസന്ദേശങ്ങളറിയുകയും,ഉൾക്കൊള്ളുന്നവരുമായി നാമെല്ലാം മാറിയാൽ വർഗ്ഗീയ ശക്തികൾക്ക് ജനങ്ങളുടെയിടയിൽ വിദ്വേഷം പടർത്താൻ സാധിക്കില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച 'അനുപമ'കന്നട മാസിക സബ്എഡിററർ സബീഹ ഫാത്വിമ പറഞ്ഞു.ഏരിയാ കൺവീനർ സൈനബമോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഞ്ചേശ്വരം പഞ്ചായത്ത് മുൻവാർഡ്മെംബർ സുലോചന, ഏരിയാ സമിതിയംഗം ഷാഹിദ് ഇല്യാസ്,രേഖ എന്നിവർ സംസാരിച്ചു.ശിംന സ്നാനം പ്രാർത്ഥന ഗാനമാലപിച്ചു.ഏരിയാസമിതിയംഗം മുംതാസ് സ്വാഗതവും, ഏരിയാ സെക്രട്ടറി നദീറ നന്ദി യും പറഞ്ഞു.
അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം:ജമാ അത്തെ ഇസ് ലാമി
17:04:00
0

Post a Comment
0 Comments