Type Here to Get Search Results !

Bottom Ad

ഓണം ബംപറില്‍ മന്ത്രി തോമസ് ഐസക്കിനും സമ്മാനം; കിട്ടിയ പണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി

കേരളസര്‍ക്കാരിന്റെ സുവര്‍ണജൂബിലി ഓണം ബംപര്‍ ലോട്ടറി അടിച്ചവരില്‍ ധനമന്ത്രി തോമസ് ഐസക്കും. നറുക്കെടുപ്പില്‍ തനിക്ക് 500 രൂപ അടിച്ച വിവരം ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹം അറിയുന്നത്. കിട്ടിയ പണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ടിക്കറ്റ് തോമസ് ഐസക്ക് പണം കൊടുത്ത് വാങ്ങിയതല്ല.
തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഭാരവാഹികളുടെ സംഭാവനയാണ്. ഓണത്തോട് അനുബന്ധിച്ച് നടന്ന സഹകരണ സംഘത്തിന്റെ വാര്‍ഷികത്തിന് എല്ലാ ഓഹരി ഉടമകള്‍ക്കും അവര്‍ ഓണക്കിറ്റ് നല്‍കിയിരുന്നു. കിറ്റില്‍ ഓണക്കോടിക്കൊപ്പം ഓരോ ബംപര്‍ ടിക്കറ്റും ഉണ്ടായിരുന്നു. ഉത്രാടത്തിന്റെ അന്ന് തോമസ് ഐസക്കിനും നല്‍കി ഓണക്കോടിയും ലോട്ടറി ടിക്കറ്റും അടങ്ങുന്ന ഒരു കിറ്റ്. ഈ കിറ്റിലെ ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad