Type Here to Get Search Results !

Bottom Ad

ആദ്യത്തെ ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി

മടിക്കൈ :(www.evisionnews.co)             കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന മാനവ വിഭവശേഷി വകുപ്പിന്റെ കീഴില്‍ 2010 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മോഡല്‍കോളേജ് മടിക്കൈ കാഞ്ഞിരപ്പൊയില്‍ നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളിലേക്ക് മാറുകയാണ്. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കും ഐ.എച്ച്.ആര്‍.ഡി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഉദ്ഘാടനം ഈ മാസം 30 ന് രാവിലെ 11.30ന് നിര്‍വഹിക്കും. അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കാസര്‍കോട് ് പാര്‍ലമെന്റ് അംഗം പി.കരുണാകരനും നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാകലക്ടര്‍ കെ.ജീവന്‍ബാബു, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ബാബു ജോസഫ്, റജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.വി.പി.പി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിക്കും. മടിക്കൈ പ്രദേശത്തെ ജനങ്ങള്‍ സൗജന്യമായി കണ്ണൂര്‍സര്‍വ്വകലാശാലയ്ക്ക് നല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. 2010 മുതല്‍ കോളേജ് വിദ്യാഭ്യാസ ഡെ.ഡയറക്ടറായി വിരമിച്ച പ്രൊഫ..വി.ഗോപിനാഥനാണ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നത്. മോഡല്‍കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടനുബന്ധിച്ച് കാഞ്ഞിരപ്പൊയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ സി.പ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ..വി.ഗോപിനാഥന്‍ പ്രമീള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹിമാന്‍ .ഡോ.യു ശശി മേനോന്‍ ,കെ.വി.കുഞ്ഞിക്കൃഷ്ണന്‍, കുട്ട്യാനം രാജന്‍ ,തങ്കരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ .സി.പ്രഭാകരന്‍,ജനറല്‍ കണ്‍വീനര്‍ പ്രൊഫ..വി.ഗോപിനാഥന്‍ , കണ്‍വീനര്‍ പി.ആര്‍.ബാലകൃഷ്ണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad