Type Here to Get Search Results !

Bottom Ad

പള്ളിക്കര റെയിൽവേ മേൽപാലം: എം.പി.യുടെ രാഷ്ട്രീയ നാടകം വ്യക്തമായി.- ഖമറുദ്ധീൻ

കാസർകോട്: (www.evisionnews.co)നിലേശ്വരം പള്ളിക്കര റയിൽവേ മേൽപാല കാര്യത്തിൽ.മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെങ്കിൽ  കാസർകോട് എം.പി. രാപ്പകൽ സമരം നടത്തിയതിന്റെ ഉദ്ദേശ ശുദ്ധിയിലും ഔചിത്യത്തിലും സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ധീൻ അഭിപ്രായപ്പെട്ടു.നാട്ടിലെ മേൽപാലത്തിന്റെയെല്ലാം പിതൃത്വം ഏറ്റെടുക്കുന്ന കാസർക്കോട്  എം.പി. തന്റെ വീട്ടിന് മുമ്പിലുള്ളതും ഏറെ അത്യാവശ്യവുമായ മേൽപാലത്തിന് ഇത്രയും നാൾ എം.പി.പി .കരുണാകരൻ ശ്രമിക്കാതിരുന്നതതിലൂടെ തികഞ്ഞഅലഭാവവും ,കഴിവ് കേടുമാണ് വ്യക്ത മാക്കുന്നതെന്ന് ഖമറുദ്ധീൻ കൂട്ടിച്ചേർത്തു. പാർലമെന്റിലും സി.പി.എം. പാർട്ടിയിലും ഉന്നത സ്ഥാനം വഹിക്കുന്ന എം.പി.ക്ക് നേരെ പാർട്ടീ സമ്മേളനങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം ചെയ്യപ്പെടലും, പൊതുജനങ്ങളിൽ നിന്നുയരുന്ന വിമർശനവും  അസഹ്യമായപ്പോഴാണ്  സമരം ചെയ്യേണ്ടി വരുന്നത്.ജനങ്ങളോടും ,പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ വികസന കാര്യത്തിലും ആത്മാർത്തതയുണ്ടെങ്കിൽ ഇപ്പോൾ നടത്തിയ സമരത്തിന്റെ ആവശ്യം വരുമായിരുന്നില്ലെന്നും ഖമറുദ്ധീൻ പറഞ്ഞു.
എം.പി.യുടെ പോരായ്മ ആദ്യം തിരിച്ചറിഞ്ഞ സ്വന്തം പാർട്ടിക്കാരായതിനാലാണ് പാർട്ടി കോട്ടകളിൽ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണത്തിൽ പിന്നോക്കം പോയതും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ഠിച്ച് രക്ഷപ്പെട്ടതെന്നും ഖമറുദ്ധീൻ ഓർമ്മിപ്പിച്ചു.എം.പി നടത്തുന്നത്  ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, വിമർശനത്തിൽ നിന്ന് തടയൂരാനുമുള്ള പൊടിക്കയ്യുമാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തി നടത്തിയ നാടകമെന്ന് ജനങ്ങൾക്ക് ബോധ്യമായതായി അദ്ദേഹം പറഞ്ഞു.മേൽപാലത്തിന് പണം കണ്ടെത്തി ഉടൻ പ്രവർത്തിത്തരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഖമറുദ്ധീൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad