ബേക്കല്‍: (www.evisionnews.co) ഇല്യാസ് നഗറില്‍ ക്വാര്‍ട്ടേഴ്സിന്റെ മതിലിടിഞ്ഞു വീണു രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറിച്ചിക്കുന്നിലെ മൊയ്തുവിന്റെ ഭാര്യ മറിയ(50), മകന്റെ ഭാര്യ സഫരിയ(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇടിഞ്ഞുവീണ മതിലിനടിയില്‍പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ മണ്ണുമാന്തി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു പരിശോധിച്ചു. ക്വാര്‍ട്ടേഴ്സിന്റെ അപകട നിലയിലായ അവശേഷിച്ച മതില്‍ രോഷാകുലരായ നാട്ടുകാര്‍ പൊളിച്ചെറിഞ്ഞു.എട്ടുസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച പത്തോളം ക്വാര്‍ട്ടേഴ്സിന്റെ സേഫ്ടി ടാങ്ക് റോഡിലാണ് പണിഞ്ഞിട്ടുള്ളതെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇതില്‍ നിന്നുള്ള മലിനജലം റോഡില്‍ ഒഴുക്കുകയാണത്രേ. ക്വാര്‍ട്ടേഴ്സിന് അനുമതി നല്‍കിയ പഞ്ചായത്തിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments