Type Here to Get Search Results !

Bottom Ad

ഹാദിയ കേസ്: സമൂഹ മാധ്യമം വഴി പ്രചരണം നടത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമം: എം സി ജോസഫൈന്‍


കൊച്ചി:(www.evisionnews.co)  ഹാദിയ കേസില്‍ സോഷ്യല്‍ മീഡിയ വഴി വനിത കമ്മീഷനെതിരെ പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീ പക്ഷ ദൗത്യം ഏറ്റെടുക്കലാണ് കമ്മീഷന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. പ്രചരണങ്ങളുടെ പിറകെ പോകാന്‍ വനിത കമ്മീഷന്‍ തയ്യാറല്ല. പ്രചരണങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കമ്മീഷനെ കൈകാര്യം ചെയ്യാമെന്നും അരും വിചാരിക്കണ്ട.
|
അങ്ങനെയുള്ള ക്യാമ്പെയിന്‍ നടക്കുന്നുണ്ടെങ്കില്‍ അത് നല്ലതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിഷമം അനുഭവിക്കുന്ന പെണ്‍കുട്ടിയും കുടുംബവും കമ്മീഷനു മുമ്പിലുണ്ടെന്നും എം സി ജോസഫൈന്‍ പറഞ്ഞു 
 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad