Type Here to Get Search Results !

Bottom Ad

കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ ഗോരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

മംഗളുരു (www.evisionnews.co): കന്നുകാളികളുമായി പോകുകയായിരുന്ന ലോറി തടഞ്ഞ ഗോരക്ഷാ പ്രവര്‍ത്തകരെ വ്യാപാരികള്‍ ഓടിച്ചിട്ടു തല്ലി. കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്ത് കോപ്പയിലാണ് സംഭവം. മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ രോഷാകുലരായ വ്യാപാരികള്‍ ഗോരക്ഷാ പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. 

മര്‍ദ്ദനത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഗോരക്ഷാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചശേഷം ലോറിക്കാര്‍ കന്നുകാലികളുമായി സ്ഥലംവിടുകയും ചെയ്തു. കര്‍ണാടക ബി.ജെ.പി പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടെ മണ്ഡലമായ ഷിമോഗ ഗോരക്ഷാ പ്രവര്‍ത്തകര്‍ ഏറെയുള്ള പ്രദേശമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ പൂനെയിലും ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ജനക്കൂട്ടത്തിന്റെ അക്രമമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad