Type Here to Get Search Results !

Bottom Ad

22 കാരനൊപ്പം നാട് വിട്ട നെല്ലിക്കുന്ന് സ്വദേശിനി കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം പോയി

Related image
കാസര്‍കോട്:(www.evisionnews.co) യുവാവിനൊപ്പം നാട് വിട്ട  നെല്ലിക്കുന്ന് സ്വദേശിനി  കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം പോയി.   22 കാരനൊപ്പം നാടുവിട്ട രണ്ട് കുട്ടികളുടെ മാതാവും  , നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പറമ്പ് മരവയലില്‍ വാടക വീട്ടില്‍ താമസക്കാരിയുമായ 32 കാരിയാണ് കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം പോയത്. മേല്‍പറമ്പ് സ്വദേശിയായ 22 കാരനൊപ്പം നാടുവിട്ട യുവതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് ദിവസം മുമ്പ് പൊന്നാനിയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് കാസര്‍കോട്ട് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി.കോടതിയിൽ വെച്ച്  യുവതി   ഭര്‍ത്താവിനൊപ്പം പോകാന്‍സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad