ചെങ്കള:(www.evisionnews.co) ചെങ്കള ഗ്രാമ പഞ്ചായത്ത് കണ്ട ഏറ്റവും മികച്ച കേരളോത്സവത്തില്‍ സംഘാടന മികവുകൊണ്ട് ജില്ലയിലെ സേഷ്യൽ മിഡിയകളിൽ സ്ഥാനം നേടിയിരിക്കുകയാണ് ഗ്രീന്‍ സ്റ്റാര്‍ ചെങ്കള. സംഘാടന മികവു കൊണ്ടും. സജ്ജീകരണങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന പരിപാടികളാണ് ഇത്തവണ കേരളോത്സവത്തില്‍ ഗ്രീൻ സ്റ്റാ൪ ചെങ്കളയുടെ ഉദ്ഘാടനവേദിയിലുടെ ഒരുക്കപ്പെട്ടിരുന്നത്.
ഗ്രീൻ സ്റ്റാ൪ ചെങ്കളയുടെ പ്രസിഡന്ര് നിഷാദും ജനറൽ സെക്രട്ടറി ഖാലിദ് ഷാനും ആലോചിച്ചതും പ്രവർത്തിച്ചതും.ക്ലബ്ബിന്റെ പ്രകടനത്തിന് ചെങ്കള പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്.
“മറ്റു ക്ലബുകൾക്ക് മാതൃകാപരമായ രീതിയിൽ കേരളോത്സവത്തിനെ ഒരു ഉത്സവം തന്നെയാക്കി മാറ്റിയിരിക്കുകയാണ്. അതിനു സാക്ഷിയായി ചെങ്കളയുടെ ഈ യാമവും ആ ആൾക്കൂട്ടവും. വാശിയേറിയ മത്സരം വളരെ ഭംഗിയായി നിയന്ത്രിച്ച ശാഹുൽ ഹമീദ് മഷിനും, ഉനൈസ് നാരംപാടിക്കും ഒപ്പം മത്സരത്തിന്റെ വീര്യം ചോരാതെ കമന്ററി വൈഭവം കൊണ്ട് ശ്രദ്ധേയമാക്കിയ സിറാജിനും,മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ക്ലബ്ബുകൾക്കും,കാണികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്” എന്ന് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ആഘോഷ പരിപാടികള്‍ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു.
Post a Comment
0 Comments