Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ ഹെൽപ് ഡെസ്ക് ആരംഭിക്കും :സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി

ഉപ്പള :(www.evisionnews.co) സ്റ്റാഫ് കുറഞ്ഞ കാരണത്താൽ സീസൺ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ വേണ്ടി ഉപ്പള റെയിൽവേ സ്റ്റേഷനിൽ കമ്മിറ്റി വകയിൽ ഹെല്പ് ഡെസ്ക് ആരംഭിക്കാൻ സേവ് ഉപ്പള റെയിൽവേ കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബർ രണ്ട് മുതൽ ആറ് വരെ തീയതികളിൽ രാവിലെ 7 മണിക്കും വൈകുന്നേരം 5 മണിക്കുമാണ് സേവനം ലഭ്യമാക്കുക. കൂടാതെ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നടത്താനും കമ്മിറ്റി തീരുമാനിച്ചു.വെള്ളിയാഴ്ച ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ അഡ്വ. ബാലകൃഷ്ണ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അസീം മണിമുണ്ട സ്വാഗതം പറഞ്ഞു. ആർ. രമണൻ മാസ്റ്റർ, എം.കെ. അലി മാസ്റ്റർ, എസ്.എം.എ. തങ്ങൾ, ഹനീഫ് റെയിൻബോ, ഇബ്രാഹിം ഡ്രീം പോയിന്റ്, നാഫി ബപ്പായിത്തൊട്ടി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad