Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെമ്മനാട് ശാഖാ ഗുരു വന്ദനം സംഘടിപ്പിച്ചു

ചെമ്മനാട്:(www.evisionnews.co)അധ്യാപക ദിനത്തോടനുബന്ധിച്ചു എം.എസ്.എഫ് ചെമ്മനാട് ശാഖാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.അധ്യപക ജീവിതത്തിൽ അമ്പതാണ്ട് കർമ്മ മണ്ഡലത്തിൽ സജീവമായ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പാൾ ആയിരുന്ന കെ.മുഹമ്മദ് കുഞ്ഞി മാസ്റ്ററെ ആദരിച്ചു.എം.എസ്.എഫ് ശാഖാ പ്രസിഡന്റ നസ്രുദീൻ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതിയംഗം എ.ബി മുനീർ അധ്യക്ഷത വഹിച്ചു.സി.എം.മുസ്തഫ,സി എച്ച് സാജു,കെ.ടി നിയാസ്,ശംസുദ്ധീൻ ചിറാക്കൽ,കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.നുഹ്മാൻ ചെമ്മനാട് സ്വാഗതവും അർഫാസ് കെ.ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad