കുമ്പള:കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സി.എച്ച് .സി റോഡ്, കുണ്ടം ഗറടുക്ക, ശാന്തിപ്പള്ളം, ചൂരിത്തടുക്കം തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കൊടിയും തോരണവും കെട്ടി സംഘർഷമുണ്ടാക്കാൻ ബി.ജെ. പി യും സംഘ് പരിവാർ സംഘടനകളും ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന. സെക്രട്ടറി അഷ്റഫ് കൊടിയമ്മ ആരോപിച്ചു. തങ്ങൾ സ്ഥാപിച്ച പതാകയും മറ്റും നശിപ്പിച്ചു എന്ന പ്രചരണം നടത്തിയാണ് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നത്. പൊതു സ്ഥലങ്ങളിൽ കൊടിതോരണങ്ങൾ സ്ഥിരമായി സ്ഥാപിക്കാൻ പാടില്ലെന്ന് സർവ്വകക്ഷി യോഗ തീരുമാനം കുമ്പളയിൽ ബി.ജെ.പി അട്ടി മറിച്ചിരിക്കുകയാണെന്നും ഇത്തരം തീരുമാനം മറികടന്ന് സ്ഥാപിച്ച കൊടി തോരണങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസ് അധികാരികൾക്ക് പരാതി നൽകി.കുമ്പളയിൽ സംഘർഷമുണ്ടാക്കാൻ ബി.ജെ. പി യും സംഘ് പരിവാർ സംഘടനകളും ബോധപൂർവം ശ്രമം നടത്തുന്നു:അഷറഫ് കൊടിയമ്മ
22:24:00
0
കുമ്പള:കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സി.എച്ച് .സി റോഡ്, കുണ്ടം ഗറടുക്ക, ശാന്തിപ്പള്ളം, ചൂരിത്തടുക്കം തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കൊടിയും തോരണവും കെട്ടി സംഘർഷമുണ്ടാക്കാൻ ബി.ജെ. പി യും സംഘ് പരിവാർ സംഘടനകളും ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന. സെക്രട്ടറി അഷ്റഫ് കൊടിയമ്മ ആരോപിച്ചു. തങ്ങൾ സ്ഥാപിച്ച പതാകയും മറ്റും നശിപ്പിച്ചു എന്ന പ്രചരണം നടത്തിയാണ് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നത്. പൊതു സ്ഥലങ്ങളിൽ കൊടിതോരണങ്ങൾ സ്ഥിരമായി സ്ഥാപിക്കാൻ പാടില്ലെന്ന് സർവ്വകക്ഷി യോഗ തീരുമാനം കുമ്പളയിൽ ബി.ജെ.പി അട്ടി മറിച്ചിരിക്കുകയാണെന്നും ഇത്തരം തീരുമാനം മറികടന്ന് സ്ഥാപിച്ച കൊടി തോരണങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസ് അധികാരികൾക്ക് പരാതി നൽകി.
Post a Comment
0 Comments