Type Here to Get Search Results !

Bottom Ad

സമര്‍ദം ഊരാക്കുടുക്കായി: പള്ളിക്കര മേല്‍പാലം, ഈമാസം 18 മുതല്‍ എംപിയുടെ നേതൃത്വത്തില്‍ ജനകീയ സമരം

കാഞ്ഞങ്ങാട് (www.evisonnews.co): പള്ളിക്കര ദേശീപാതയില്‍ റെയില്‍വേ മേല്‍പാല നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് പി കരുണാകരന്‍ എം.പി നിരാഹാരത്തിനൊരുങ്ങുന്നു. എം.പിയുടെ നേതൃത്വത്തില്‍ 18 മുതലാണ് ജനകീയ അനിശ്ചിതകാല സമരം തുടങ്ങുക. യോഗത്തില്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. 300 പേര്‍ അടങ്ങുന്ന ജനകീയ സമര സമിതിയും രൂപീകരിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം വി.പി.പി മുസ്തഫ, കെ.പി സതീഷ് ചന്ദ്രന്‍, ടി.കെ രവി, എം.വി ബാലകൃഷ്ണന്‍, കെ.പി നാരായണന്‍, പറമ്പത്ത് ഇബ്രാഹിം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ അയ്മന്‍ സംസാരിച്ചു.

പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായ സാങ്കേതിക പ്രശ്നങ്ങളാണ് ദേശീയപാതയിലെ പള്ളിക്കര മേല്‍പാലം നിര്‍മാണത്തിന് ഊരാകുരുക്കായി മാറിയത്. നാല്‍പത് കോടി രൂപ ചെലവില്‍ പള്ളിക്കര മേല്‍പാലം നിര്‍മിക്കാനുള്ള പദ്ധതി നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകരിച്ച ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചിരുന്നു. അലൈന്‍മെന്റ് റെയില്‍വേയും അംഗീകരിച്ചതോടെ 2016 സെപ്തംബര്‍ അവസാനം പദ്ധതി ടെന്‍ഡര്‍ ചെയ്യുമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇതിനിടെ ദേശീയപാത അതോറിറ്റി പദ്ധതി നടത്തണമെന്ന അറിയിപ്പും വന്നു. ആറുവരിപ്പാതയോടൊപ്പം മേല്‍പാലവും നിര്‍മിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലമെറ്റടുക്കലിന്റെ സാങ്കേതിക പ്രശ്നത്തില്‍ കുരുങ്ങി പദ്ധതി നീണ്ടുപോകുകയായിരുന്നു.

പതിമൂന്ന് വര്‍ഷമായി എം.പിയായ പി കരുണാകരന്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപ്പെടാന്‍ മടിച്ചതും പ്രശ്നങ്ങളുടെ രൂക്ഷത വര്‍ധിപ്പിച്ചു. സ്ഥലമേറ്റെടുക്കല്‍ നടപടിയിലും ദേശീയപാതയുടെ പേരിലുണ്ടായ നൂലാമാല പ്രശ്നങ്ങളിലും തികഞ്ഞ നിസംഗതയാണ് എം.പി പ്രകടപ്പിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ദിനംപ്രതി പത്രസമ്മേളനങ്ങള്‍ നടത്തുന്ന എം.പിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ശേഷം സംഭവത്തില്‍ മിണ്ടാട്ടമേ ഇല്ലായിരുന്നു. ഇനിയും സംഭവത്തില്‍ ഇടപെട്ടില്ലെങ്കില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്നും പാര്‍ട്ടി സമര്‍ദ്ദവും കൂടിയായതോടെയാണ് എം.പി സമരവുമായി രംഗത്ത് വന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad