നീലേശ്വരം :(www.evisionnews.co)കിനാനൂർ കരിന്തളം കുമ്പളപ്പള്ളിയിൽ ബാലഗോകുലത്തിന്റെ നേത്യത്വത്തിലുള്ള ശോഭായാത്ര തടഞ്ഞതിനു പിന്നിൽ സി പി എം ജില്ലാ നേത്യത്വത്തിന്റെ ഗുഡാലോചനയും പിന്തുണയുമുണ്ടെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ ആരോപിച്ചു.കഴിഞ്ഞ 40 വർഷമായി കേരളത്തിന്റെ ഗ്രാമ നഗരവീഥികളിൽ ഭക്തിയോടെയും ഉത്സാഹത്തോടെയും ആബാലവൃദ്ധം ജനങ്ങൾ അണിനിരന്നു കൊണ്ട് ജാതിമത രാഷ്ടീയ ചിന്തകൾക്കതീതമായി നടന്നു കൊണ്ടിരിക്കുന്ന ശോഭായാത്രകളിൽ അണിനിരക്കുന്ന പതിനായിരങ്ങളെ കണ്ട് അസഹിഷ്ണുത പൂണ്ട സി പി എം നേത്യത്വം കണ്ണൂർ ലോബിയുടെ സമ്മർദഫലമായാണ് കഴിഞ്ഞ രണ്ട് വർഷമായി തടയാനും പ്രശ്നങ്ങളുണ്ടാക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. കുമ്പളപള്ളി കാലിച്ചാ മരത്ത് ശ്രീകൃഷ്ണ ജയന്തി ദിവസം മനപൂർവം പ്രകോപനമുണ്ടാക്കാനായി അനാവശ്യമായ പരിപാടി സംഘടിപ്പിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയുമായിരുന്നു. രണ്ടു പരിപാടികൾ ഒരുമിച്ചു വരുമ്പോൾ പോലിസിനെ ഉപയോഗിച്ച് പരിപാടിക്ക് വിലക്കേർപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.സി പി എം ക്രമിനലുകളുംഗുണ്ടാസംഘങളും രാവിലെ മുതലെ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഭീഷണികളും സമ്മർദങ്ങും പോലിസിന്റെ വിലക്കും വകവെയ്ക്കാതെ നൂറ് കണക്കിന് കുട്ടികളും അമ്മമാരും അണിനിരന്നപ്പോൾ സി പി എം പോലീസിനെ ഉപയോഗിച്ച് ശോഭ യാത്ര തടയുകയെന്ന തരംതാണ പ്രവർത്തനമാണ് നടത്തിയത്.ഹൈന്ദവ ഉത്സവങ്ങൾക്കും മുല്യങ്ങൾക്കുമെതിരെ സി പി എം നടത്തി കൊണ്ടിരിക്കുന്ന അവഹേളനവും നിന്ദയും എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. മാപ്പു നൽകില്ലെന്നും വേലായുധൻ മുന്നറിയിപ്പു നൽകി.
Post a Comment
0 Comments