കുമ്പള: (www.evisionnews.co)5 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംബ്രാണ പിലിഗിരിയിലെ സദാശിവ(40)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടെ പിലിഗിരിയില്‍ വെച്ചാണ് എക്‌സൈസ് സംഘം സദാശിവയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ല, സിവില്‍ ഓഫീസര്‍മാരായ പി. രാജന്‍, നൗഷാദ്, ലിജു, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments