പെരിയ (www.evisionnews.co): അനുദിനം തിരക്കേറുന്ന പെരിയയില്‍ പോലീസ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരിയയില്‍ രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളുടെ തിരക്കാണ്. ഈ സമയം ഗതാഗതക്കുരുക്കും പതിവാണ്. പിഞ്ചു കുട്ടികളുള്‍പ്പെടെ ജീവന്‍ പണയം വെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നു നാട്ടുകാര്‍ പറയുന്നത്.
ടൗണില്‍ പോലീസ് എയ്ഡ് പോസ്റ്റിനായി ബസ് സ്റ്റോപ്പിനോട് ചേര്‍ന്നു രണ്ടുവര്‍ഷം മുമ്പു വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് തന്നെയാണി സൗകര്യമൊരുക്കിയത്. ആദ്യമൊക്കെ പോലീസ് ഉണ്ടായിരുന്നു. പിന്നീട് ഹോം ഗാര്‍ഡിനെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. പിന്നെപ്പിന്നെ ഇവിടെ ആരും വരാതെയായി.
കഴിഞ്ഞ സര്‍ക്കാര്‍ പെരിയയില്‍ പോലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് പെരിയ. കല്യോട്ട്, പെരിയ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രീയ അക്രമമുണ്ടായ സാഹചര്യത്തില്‍ പെരിയയിലെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിനും പ്രസക്തിയേറുകയാണ്.

Post a Comment
0 Comments