Type Here to Get Search Results !

Bottom Ad

ആലൂര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു


ആലൂര്‍ (www.evisionnews.co): സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ആദര്‍ശങ്ങള്‍ കൈമുതലാക്കി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആലൂരില്‍ സ്ഥാപിതമായ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യൗവ്വനം സാമൂഹിക നന്മക്കായും അശരണരുടെയും നിരാലംബരുടെയും കണ്ണിരൊപ്പാന്‍ ഉപയോഗിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അബ്ബാസലി തങ്ങള്‍ പറഞ്ഞു.

വൈകിട്ട് അഞ്ചുമണിക്ക് സമസ്തയുടെ തലമുതിര്‍ന്ന നേതാവ് എ.ടി അബ്ദുല്‍ റഹിമാന്‍ ഹാജി പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മന്‍സൂര്‍ ഫൈസി അധ്യക്ഷനായിരുന്നു. അഡ്വ: ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. ഇ.പി ഹംസത്തു സഅദി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മേഖല പ്രസിഡണ്ട് മൊയ്തു മൗലവി ചെര്‍ക്കള, സംയുക്ക ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, എസ്‌വൈഎസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ, എസ്‌വൈഎസ് മുളിയാര്‍ പ്രസിഡണ്ട് ബി.എം അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സലാം നഈമി, ക്ലസ്റ്റര്‍ പ്രസിഡണ്ട് റസാഖ് ചാപ്പ, ക്ലസ്റ്റര്‍ സെക്രട്ടറി സാദിഖ് അസ്ഹരി, ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ പാലോത്ത്, സെക്രട്ടറി മസൂദ് ആലൂര്‍, ബോവിക്കാനം റെയ്ഞ്ച് ട്രഷറര്‍ എ.മുഹമ്മദ്, എ.ടി മുഹമ്മദ് ഖല്‍ബ, ഗള്‍ഫ് കമ്മിറ്റി ട്രഷറര്‍ കെ. നൗഷാദ്, ജോ. സെക്രട്ടറി എ.ടി താജുദ്ധീന്‍, ക്ലസ്റ്റര്‍ സെക്രട്ടറി ബി.കെ സിദ്ധിഖ്, ക്ലസ്റ്റര്‍ സെക്രട്ടറി റിഫായി പ്രസംഗിച്ചു.

മജ്‌ലിസുന്നൂറിനും കൂട്ടപ്രാര്‍ത്ഥനക്കും സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി അല്‍ യമാനി അല്‍ ഖാദിരി മംഗലാപുരം നേതൃത്വം നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ കോളോട്ട് സ്വാഗതവും ട്രഷറര്‍ അബ്ദുല്ല ആലൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad