Type Here to Get Search Results !

Bottom Ad

സെപ്റ്റംബര്‍ 30നകം പുതിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് എസ്ബിഐ നിര്‍ദേശം


ന്യൂഡല്‍ഹി : (www.evisionnews.co) എത്രയും പെട്ടെന്ന് പുതിയ ചെക്ക് ബുക്കും ഐഎഫ്എസ് കോഡും സ്വന്തമാക്കണമെന്ന് അനുബന്ധ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് എസ്ബിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. ഈമാസം 30നു ശേഷം പഴയ ചെക്ക് ബുക്കുകളും ഐഎഫ്എസ് കോഡുകളും അസാധുവാകുമെന്നും എസ്ബിഐ അറിയിച്ചു.
ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നിവയ്ക്കാണു നിര്‍ദേശം. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ്, എടിഎം എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍നിന്ന് നേരിട്ടോ ചെക്ക് ബുക്കിന് അപേക്ഷിക്കാന്‍ സാധിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad