കാസര്‍കോട് (www.evisionnews.in): വീട്ടില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയുടെ വീഡിയോ ചിലര്‍ യൂട്യൂബിലും ഫേസ്ബുക്കിലും വാട്ട്‌സ്അപ്പിലും മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് പരാതി. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കരയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കുടുംബാഗംങ്ങള്‍ മാത്രം പങ്കെടുത്ത പരിപാടിയുടെ വീഡിയോ പകര്‍ത്തിയ കുട്ടിയുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നുപോയ വീഡിയോ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ ചിലര്‍ മോശമായ പദപ്രയോഗങ്ങളും കമന്റുകളും നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി.
തന്നെയും കുടുംബത്തെയും അനാവശ്യമായി അപമാനിക്കുന്ന തരത്തില്‍ പ്രചാരംനടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യഹ്‌യ തളങ്കര പരാതിയില്‍ ആവശ്യപ്പെട്ടു. വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ്, ഫേസ് ബുക്ക്, വാട്‌സ് ആപ്പ് നമ്പറുകളും ലിങ്കുകളും സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Post a Comment
0 Comments