Type Here to Get Search Results !

Bottom Ad

ബി.ജെ.പിയുടെ കൊലവിളിപ്രകടനം: സമഗ്ര അന്വേഷണം വേണം എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ദിവസം നഗരത്തിനടുത്ത് ഒട്ടനവധി കൊലപാതക വധശ്രമക്കേസുകളിലെ പ്രതിയായ ക്രിമിനലിനെ ആക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നഗരത്തില്‍ കൊലവിളി ഉയര്‍ത്തി നടത്തിയ പ്രകടനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഗുണ്ടാസംഘങ്ങളേയും ക്രിമിനലുകളെയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിന് പകരം ആക്രമികള്‍ക്കും കൊലപാതകികള്‍ക്കും സംരക്ഷണം നല്‍കുന്ന സമീപനമാണ് ബി ജെ.പി സ്വീകരിക്കുന്നത്.

അടുത്ത ദിവസം വിധിപറയാന്‍ വെച്ച ഒരു സാമുദായിക കൊലപാതക കേസിലെ മുഖ്യപ്രതിയെ അക്രമിച്ചുവെന്നത് സംശയത്തിന് ഇടംനല്‍കുകയാണ്. ചില ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാമുദായിക നിറംനല്‍കി കൊലയാളികളായ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയാറാവുന്ന സംഘ്പരിവാര്‍ സംഘടനകള്‍ വളരെ മോശമായ രീതിയിലാണ് നഗരത്തില്‍ കൊലവിളി ഉയര്‍ത്തി പ്രകടനം നയിച്ചത്.

പള്ളിയില്‍ കയറി മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍പ്പോലും ഒരു വിഭാഗം ആത്മസംയമനം പാലിച്ചപ്പോള്‍ ഒരു കൊടും ക്രിമിനലിന് വേണ്ടി തെരുവിലറങ്ങിയ ബി.ജെ.പി നാട്ടില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ഇത് ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ നടത്തണമെന്നും അബ്ദുല്‍ റഹ്മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments

Top Post Ad

Below Post Ad