Type Here to Get Search Results !

Bottom Ad

ഉല്‍സവ സീസണില്‍ പ്രോസസിങ് ഫീസില്‍ ഇളവുമായി എസ്ബിഐ


മുംബൈ : (www.evisionnews.co) ഉല്‍സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങളുമായി എസ്ബിഐ. വിവിധ വായ്പകളിന്മേലുള്ള പ്രോസസിങ് ഫീസില്‍ 100 ശതമാനം വരെ ഇളവു നല്‍കാനാണ് എസ്ബിഐ തീരുമാനം.

'ഫെസ്റ്റിവല്‍ ബൊണാന്‍സ' പദ്ധതി പ്രകാരം നിശ്ചിത കാലയളവിലേക്കായിരിക്കും ഇത്. കാര്‍, സ്വര്‍ണം വായ്പകളിന്മേലും പഴ്‌സനല്‍ വായ്പകളിന്മേലുമായിരിക്കും പ്രോസസിങ് ഫീയില്‍ ഇളവുണ്ടാകുക. ഹോം ലോണ്‍ ടേക്ക്ഓവറുകളില്‍ ഇപ്പോള്‍ത്തന്നെ എസ്ബിഐ പൂര്‍ണമായും പ്രോസസിങ് ഫീസ് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെയാണ് പുതിയ ആനുകൂല്യങ്ങള്‍.

 ഡിസംബര്‍ 31 വരെയുള്ള കാര്‍ വായ്പകളിന്മേല്‍ പ്രോസസിങ് ഫീ  പൂര്‍ണമായും ഒഴിവാക്കി.

പഴ്‌സനല്‍ സ്വര്‍ണ വായ്പകളില്‍ 50 ശതമാനമാണ് പ്രോസസിങ് ഫീസില്‍ ഇളവ്. ഇത് ഒക്ടോബര്‍ 31 വരെ തുടരും.

എസ്ബിഐയുടെ പഴ്‌സനല്‍ ലോണായ എക്‌സ്പ്രസ് ക്രെഡിറ്റിന്റെ പ്രോസസിങ് ഫീസില്‍ സെപ്റ്റംബര്‍ 30 വരെ ഇളവുണ്ടാകും. 50 ശതമാനം ആണ് ഇളവ്.

Post a Comment

0 Comments

Top Post Ad

Below Post Ad