കാസര്‍കോട്: (www.evisionnews.co) ഭരണഘടന ഉറപ്പുനല്‍കിയ മൗലീകാവശകാശമായ മതസ്വാതന്ത്ര്യവും മതപ്രചാരണവും നിഷേധിക്കുന്നതിനെതിരെയും രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഫാസിസ്റ്റ് ശ്രമത്തിനെതിരെയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടത്തി. മുത്വലാക്കിന്റെ പേരുപറഞ്ഞ് വ്യക്തിനിയമം പൊളിച്ചടക്കി ശരീഅത്തിനെ വികലമാക്കാനും മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അനുവദിക്കയില്ലെന്നും റാലി മുന്നറിയിപ്പ് നല്‍കി. അസര്‍ നിസ്‌കാര ശേഷം തായലങ്ങാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, ജില്ലാ പ്രസിഡണ്ടിന് പതാക കൈമാറി ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി തളങ്കര, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം.എ ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, നാഫിഹ് അസ്അദി, യൂനുസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, യൂനുസ് ഹസനി, മുഹമ്മദ് ഫൈസി കജ, മൊയതിന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി, ഇബ്രാഹിം മവ്വല്‍, ഇസ്മായില്‍ മച്ചംപാടി, സിറാജുദ്ധീന്‍ ഖാസിലേന്‍, സി.പി മൊയ്തു മൗലവി, ഷറഫുദ്ധീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം നേതൃത്വം നല്‍കി. സമാപന സംഗമം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നിസാമി മുഖ്യപ്രഭാഷണം നടത്തി. താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.യു.എം അബ്ദു റഹ്മാന്‍ മൗലവി, എം എ ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്്‌ലിയാര്‍ ചൗക്കി, കെ.കെ അബ്ദുല്ല ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി, എസ്.പി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല, സുഹൈര്‍ അസ്ഹരി, സയ്യിദ് ഹക്കീം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എം.എ ഖലില്‍, അഡ്വ. ഹനീഫ് ഹുദവി സംസാരിച്ചു.


Post a Comment
0 Comments