Type Here to Get Search Results !

Bottom Ad

വനിതാ ഗുണ്ട ശോഭാ ജോണിനെ ശിക്ഷിച്ചത് കാസര്‍കോട്ടെ പെണ്‍കുട്ടിയെ കാഴ്ചവെച്ച കേസില്‍


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഗുണ്ടയെന്ന് കുറ്റാന്വേഷണ ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ ശബരിമല തന്ത്രി കേസ് നായിക തിരുവനന്തപുരത്തെ ശോഭാജോണിനെ ചൊവ്വാഴ്ച ശിക്ഷിച്ചത് കാസര്‍കോട് മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ സമ്പന്നര്‍ക്ക് കാഴ്ചവെച്ച് പണം സമ്പാദിച്ച കേസില്‍. 18 വര്‍ഷം തടവാണ് ശോഭയ്ക്ക് വിധിച്ചത്. കൂട്ടാളിയും വിമുക്ത ഭടനുമായ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശോഭ അടക്കണമെന്ന് കോടതിയുടെ ഉത്തരവിലുണ്ട്. എറണാകുളം സെഷന്‍സ് കോടതിയാണ് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കിയ ശിക്ഷ വിധിച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നതാണു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോണ്‍. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവുമടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍. 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അനാശാസ്യത്തിനു കേസെടുത്ത പൊലീസ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ പെണ്‍വാണിഭക്കുറ്റത്തിനു കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

പോലീസിന്റെ പിടിയിലായ മധൂരിലെ പെണ്‍കുട്ടി ഏറെക്കാലം എറണാകുളത്തെ ജുവൈനല്‍ ഹോമില്‍ കനത്ത സംരക്ഷണത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെയും കൊണ്ട് ശോഭയും സന്തതസഹചാരിയും കാസര്‍കോട് നഗരത്തിലെ എംജി റോഡിലുള്ള ഒരുലോഡ്ജില്‍ തങ്ങിയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ആല്‍ത്തറ ഷാജിയെ കൊലപ്പെടുത്തിയ കേസിനെ തുടര്‍ന്നാണ് ശോഭാ ജോണിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad