കാസര്‍കോട് (www.evisionnews.co): മതപ്രബോധനത്തെ ഭീകരപ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം കരുതിയിരിക്കണമെന്ന് ഐ.എസ്.എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വ്യത്യസ്ത ആശയങ്ങള്‍ പരസ്പരം കൈമാറുന്നതും പ്രബോധനം നടത്തുന്നതും സുപരിചിതമാണ്. ഇന്നേവരെ ആരും അതിനെ തെറ്റായി ചിത്രീകരിച്ചിട്ടില്ല. ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്ന പ്രബോധകരുടെ മേല്‍ ഭീകരത കെട്ടിവെക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും യോഗം കൂട്ടിച്ചേര്‍ത്തു. എ.പി സൈനുദ്ദീന്‍, അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, അക്ബര്‍ തൃക്കരിപ്പൂര്‍, ഹാഷിം കൊല്ലമ്പാടി, സിറാജ് തലപ്പാടി, നവാസ് കുഞ്ചത്തൂര്‍, യു.കെ ഉസ്മാന്, ഷമീര്‍ ഖാസിമി, ഷരീഖ് നീലേശ്വരം സംബന്ധിച്ചു.

Post a Comment
0 Comments