Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്യ സംരക്ഷണ റാലി നാളെ: വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത നേതാക്കള്‍

 
കാസര്‍കോട് (www.evisionnews.co): രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന സംഘ്പരിവാറിനെതിരെയും അതിന് കൂട്ടുനില്‍ക്കുന്ന പൊലീസ് നയങ്ങള്‍ക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന മതസാതന്ത്ര്യ സംരക്ഷണ ബഹുജന റാലി വെള്ളിയാഴ്ച കാസര്‍കോട് നഗരത്തില്‍ നടക്കും. അസര്‍ നിസ്‌കാരത്തിന് ശേഷം തായങ്ങാടിയില്‍ നിന്ന് റാലി ആരംഭിക്കും. നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
റാലിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കണമെന്നും റാലി വിജയിപ്പിക്കാന്‍ കര്‍മരംഗത്തിറങ്ങണമെന്നും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളായ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി, യു.എം അബ്ദുറഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ചെര്‍ക്കളം അബ്ദുള്ള, മെട്രൊ മുഹമ്മദ് ഹാജി ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ മജീദ് ബാഖവി, ചുഴലി മുഹിയദ്ധീന്‍ മൗലവി, ഇ.പി ഹംസത്തുസഅദി, ടി.പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad