Type Here to Get Search Results !

Bottom Ad

നോട്ട്​ നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ല:അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി:(www.evisionnews.co) ​നോട്ട്​ നിരോധനത്തി​ന്റെ  ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. സമ്പദ്​വ്യവസ്ഥയിൽ പോസിറ്റീവായ ​മാറ്റമാണ്​ നോട്ട്​ നിരോധനം ഉണ്ടാക്കിയത്​. തീരുമാനം മൂലം ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കൂടിയെന്നും ജെയ്​റ്റ്​ലി പറഞ്ഞു.കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ്​ ഇപ്പോൾ നോട്ട്​ നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. തീരുമാനത്തിന്​ ശേഷം ആദായ നികുതി നൽകുന്നവരുടെ എണ്ണം വർധിച്ചതായും ജെയ്​റ്റ്​ലി പറഞ്ഞു.നോട്ട്​ നിരോധനത്തിന്​ ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകൾ തിരിച്ചെത്തിയ വിവരം ആർ.ബി.​െഎ ബുധനാഴ്​ചയാണ്​ ഒൗദ്യോഗികമായി പുറത്ത്​ വിട്ടത്​. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ്​ ആർ.ബി.ഐ അറിയിച്ചത്​. ഇതിന്​ പിന്നാലെയാണ്​ പ്രതിപക്ഷം കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad