തിരുവനന്തപുരം: (www.evisionnews.co) കെ.എം എബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. നളിനി നെറ്റോ ആഗസത് 31ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കിഫ്ബിയുടെ സിഇഒ ചുമതലയിലും അദ്ദേഹം തന്നെ തുടരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നളിനി നെറ്റോ പുതിയ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിക്ക് ഇന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നതും. 1981 ബാച്ചില്‍പ്പെട്ട നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. നളിനി നെറ്റോ കഴിഞ്ഞാല്‍ നിലവില്‍ സീനിയര്‍ 1982 ബാച്ചില്‍പ്പെട്ട കെ.എം എബ്രഹാമാണ്. ഡിസംബര്‍ വരെയുളള നാലുമാസത്തെ കാലാവധിയാണ് അദ്ദേഹത്തിന് ഇനിയുളളത്.

Post a Comment
0 Comments