Type Here to Get Search Results !

Bottom Ad

മെട്ടമ്മല്‍ മലബാര്‍ ജലോത്സവം: ട്രാക്കിടല്‍ ജോലികള്‍ തുടങ്ങി


തൃക്കരിപ്പൂര്‍ (www.evisionnews.co): മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലബാര്‍ ജലോത്സവത്തിന്റെ ട്രാക്കിടല്‍ ജോലികള്‍ തുടങ്ങി. കവ്വായിക്കായലിലെ മെട്ടമ്മലിനും കാവില്യാട്ടിനുമിടയിലാണ് ജലമേളക്കായുള്ള ട്രാക്കുകള്‍ ഒരുക്കുന്നത്. ചെറുവത്തൂര്‍ മയിച്ച സ്വദേശിയായ കനിക്കീല്‍ ചന്തന്‍കുഞ്ഞിക്കാണ് ട്രാക്കിടുന്നതിന്റെ ചുക്കാന്‍. അളന്നു തിട്ടപ്പെടുത്തി ട്രാക്കൊരുക്കുന്നതില്‍ വിദഗ്ധനായ ചന്തന്‍ കുഞ്ഞിക്കൊപ്പം നിരവധി സഹപ്രവര്‍ത്തകരും കവ്വായിക്കായലിലെ മലബാര്‍ ജലോത്സവത്തിന്റെ പാതയൊരുക്കാന്‍ കായലിലും കരയിലുമായി സജീവ പ്രവര്‍ത്തനങ്ങളിലാണ്. 

സെപ്തംബര്‍ അഞ്ചിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സ്വര്‍ണ കപ്പിനായുള്ള ജലമേളയില്‍ മത്സരങ്ങളിലേക്കുള്ള ഹീറ്റ്സില്‍ അണിനിരക്കുന്ന ടീമുകളുടെ നറുക്കെടുപ്പ് നടന്നു. 25 പേര്‍ തുഴയും വിഭാഗത്തില്‍ എ. പൂളില്‍ നിലവിലെ ചാമ്പ്യന്മാരായ നവോദയ മംഗലശേരി, എന്‍.ജി.എസ് കാര്യങ്കോട്, വയല്‍ക്കര മയിച്ച, എ.കെ.ജി പൊടോ തുരുത്തി (ബി ടീം), വയല്‍ക്കര വെങ്ങാട്ട് ടീമുകളും ബി. പൂളില്‍ എ.കെ.ജി പൊടോതുരുത്തി, പാലിച്ചോന്‍ അച്ചാംതുരുത്തി, ഇ.എം.എസ് മുഴക്കീല്‍, കൃഷ്ണപിള്ള കാവുംചിറ തുടങ്ങിയ ടീമുകളും സി. പൂളില്‍ ന്യൂബ്രദേഴ്‌സ് മയിച്ച, എകെജി മയിച്ച, പാലിച്ചോന്‍ അച്ചാംതുരുത്തി, ഡിവൈഎഫ്‌ഐ ബീച്ചാരക്കടവ് എന്നിങ്ങനെയാണ് ഹീറ്റ്സിലിറങ്ങുക. 15 പേര്‍ തുഴയുന്ന പുരുഷ വിഭാഗത്തില്‍ മൂന്ന് പൂളുകളായും വനിതാ വിഭാഗത്തില്‍ രണ്ടു പൂളുകളുമായാണ് ഹീറ്റ്സില്‍ ഇറങ്ങുക. കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ നിന്നായി ജലോത്സവത്തില്‍ ആയിരക്കണക്കിന് കാണികളായി എത്തുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad