ബദിയടുക്ക:(www.evisionnews.co) വിദേശമദ്യം കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദയിലെ വിഷുകുമാര്‍(26), സന്ദേശ് (21) എന്നിവരാണ് അറസ്റ്റിലായത്. 13ന് വൈകിട്ട് ബാഡൂര്‍ അജ്ജിഗുമേരിയില്‍ ബദിയടുക്ക എസ്.ഐ. കെ.ആര്‍ അമ്പാടിയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തവെയാണ് മദ്യവും ബൈക്കും ഉപേക്ഷിച്ച് രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടത്. രണ്ട് ബോക്‌സുകളിലാക്കി സൂക്ഷിച്ച 180 മില്ലിയുടെ 96 കുപ്പി വിദേശമദ്യമാണ് പിടിച്ചത്. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Post a Comment
0 Comments