കാസർകോട്:(www.evisionnews.co) കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും ഓണസദ്യയും നടത്തി. ഓണാഘോഷം ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗസില്‍ പ്രസിദ്ധീകരിച്ച ജാലകം-ഓണപതിപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന് നല്‍കി കളക്ടര്‍ പ്രകാശനം ചെയ്തു. എഡിഎം എന്‍ ദേവിദാസ്, ഡെപ്യൂട്ടി കളക്ടര്‍ എച്ച് ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ സതീശന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് പരീത് സ്റ്റാഫ് കൗസില്‍ സെക്ര'റി ബി പദ്മനാഭന്‍, സുജേഷ് ബി, സതീശന്‍ പൊയ്യക്കോട, മണിരാജ് തുടങ്ങിയിവര്‍ സംബന്ധിച്ചു. ക്രഷിലെ കുട്ടികള്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാര്‍ പങ്കെടുത്ത കലാകായികമത്സരങ്ങളും അരങ്ങേറി.
Post a Comment
0 Comments