Type Here to Get Search Results !

Bottom Ad

അയ്യങ്കാളി ദിനത്തിലെ അവധി; വിവാദ ഉത്തരവ്​ പിൻവലിച്ചു

തിരുവനന്തപുരം:(www.evisionnews.co) അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ച്​ ഉത്തരവായി . ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ്​ തിരുത്തിയത്​. മെഡിക്കല്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ്​ പുതിയ നിര്‍ദേശം. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയതില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.മെ​ഡി​ക്ക​ൽ/ ഡ​​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​​മ​​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​ധി റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ്​ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നത്​. അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജു​ക​ളാ​ണ്​ രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​ത്. ഇ​തി​നു​ കോ​ള​ജ്​ ഒാ​ഫി​സു​ക​ൾ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നി​രി​ക്കെ​യാ​ണ്​ ഇൗ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി ഒ​ന്ന​ട​ങ്കം റ​ദ്ദാ​ക്കി​യ​ത് വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്​.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad