Type Here to Get Search Results !

Bottom Ad

കേന്ദ്രസർക്കാറിന്റെ കള്ളപ്പണ വാദം പൊളിയുന്നു; 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി :(www.evisionnews.co)നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകൾ പുറത്ത്​ വിട്ട്​ ആർ.ബി.ഐ . സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആർ.ബി.ഐ അറിയിച്ചു​. പ്രധാനമന്ത്രിയുടെ നോട്ട്​പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന്​ എട്ടുമാസത്തിന്​ ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ ആർ.ബി.ഐ പുറത്ത്​ വിട്ടിരുന്നില്ല.കേന്ദ്രബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം ​8,925 കോടി മൂല്യം വരുന്ന 1000 രൂപ നോട്ടുകളാണ്​ ആർ.ബി.ഐ യിൽ തിരിച്ചെത്താത്തത്​. മാർച്ച്​ 2017 വരെയുള്ള കണക്കുകൾ പ്രകാരമാണിത്​. ഇതിൽ ഭൂരിപക്ഷവും ട്രഷറികളിലും പൊതുമേഖല ബാങ്കുകളിലും ഉണ്ടെന്നാണ്​ റിപ്പോർട്ട്​. നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ മുമ്പ്​ 6,858 മില്യൺ നോട്ടുകളാണ്​ സമ്പദ്​വ്യവസ്ഥയിലുണ്ടായിരുന്നത്.​ ധനകാര്യ സഹമന്ത്രി സ​ന്തോഷ്​ കുമാർ ഗാങ്​വാർ  ലോക്​സഭയെ അറിയിച്ചതാണിത്​. എകദേശം 6.86 ലക്ഷം കോടി മൂല്യം വരുന്നതാണിത്​. ഇതിൽ 1.3 ശതമാനത്തി​​ന്റെ നോട്ടുകളൊഴിച്ച്​ ബാക്കിയെല്ലാം റിസർവ്​ ബാങ്കിൽ തിരിച്ചെത്തിയെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.കള്ളപ്പണവും കള്ളനോട്ട്​ ;തടയുന്നതിനാണ്​ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നോട്ട്​ നിരോധനം പ്രഖ്യാപിച്ചത്​. തീരുമാനത്തിന്​ ശേഷം ഭൂരിപക്ഷം അസാധു നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്​ ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ ആർ.ബി.ഐ തയാറായിരുന്നില്ല. ഭൂരിപക്ഷം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്​ ആർ.ബി.ഐ കൂടി വ്യക്​തമാക്കുന്നതോടെ നോട്ട്​ പിൻവലിക്കലി​​ന്റെ പരാജയത്തിലേക്കാണ്​ ഇത്​ വിരൽ ചൂണ്ടുന്നത്​.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad