Type Here to Get Search Results !

Bottom Ad

മാവേലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി:(www.evisionnews.co) മലയാളികൾ തിരുവോണത്തിന് തയ്യാറടുക്കുമ്പോൾ തൃക്കാക്കര ക്ഷേത്രമുറ്റത്തെ മഹാബലി പ്രതിമ നിർമ്മാണം വീണ്ടും വിവാദമാകുന്നു. വാമന മൂർത്തി ക്ഷേത്രമുറ്റത്ത് അസുരരാജവായ മഹാബലിയുടെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി വി.എച്ച്പി രംഗത്ത് വന്നു. എന്നാൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രതിമ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും തിരുവിതാംകൂർ ദേവസ്വംബോർഡും നിലപാടെടുക്കുന്നു.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന് ചൊല്ലിയവരുടെ മണ്ണിലാണ് മഹാബലിയുടെ പ്രതിമ നിർമ്മാണത്തെ ചൊല്ലി വിവാദങ്ങൾ കനക്കുന്നത്. തൃക്കാക്കര ക്ഷേത്രമുറ്റത് ഏതാനും മാസങ്ങൾക്ക് മുൻപ് തുടങ്ങിയ മഹാബലിയുടെ പ്രതിമ നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ഊർജ്ജിതമാക്കിയതോടെയാണ് വി.എച്ച്പി എതിർപ്പുമായി രംഗത്ത് വരുന്നത്. വാമന മൂർത്തി കേത്രമുറ്റത്ത് അസുര രാജാവിന്‍റെ പ്രതിമ വേണ്ടെന്നാണ് ഇവരുടെ നിലപാട്. പ്രതിമ നിർമ്മിച്ചാൽ ക്ഷേ്ത്ര ചൈതന്യം കുറയുമെന്നും ജനങ്ങളുടെ ശ്രദ്ധ മഹാബലിയിലേക്ക് തിരിയുമെന്നും അത് ക്ഷ്തരത്തിന്‍റെ പ്രധാന്യം കുറയ്ക്കുമെന്നും വിച്ച്പി നിലപാടെടുക്കുന്നു

നിലവിൽ ക്ഷേത്രമുറ്റത്ത് പ്രതിമ നിർമ്മിക്കാനുള്ള മണ്ഡപം തയ്യാറായിട്ടുണ്ട്. തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾവരച്ച മഹാബലി ചിത്രമാണ് പ്രതിമ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.പ്രതിമ നിർമ്മാണത്തെ എതിർക്കുന്നവർ ജനത്തെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്നും ജാതിമത ഭേതമില്ലാതെ മഹാബലിയെ മലയാളികൾ നെഞ്ചേറ്റുകയാണെന്നും ദേവസ്വം മെമ്പർ അജയ് തറയിൽ പറഞ്ഞു

തിരുവിതാംകൂർ ദേവസ്വം നിർമ്മിക്കുന്ന പ്രതിമയാകും കേരളത്തിലെ ആദ്യ മാവേലി പ്രതിമ. ഒരു കോടി രൂപയാണ് നിർമ്മാണ ചെലവ് .പ്രതിമ നിർമ്മാണത്തെ ചോദ്യം ചെയ്ത് വിശ്വഹിന്ദുപരിഷ്ത് നേരത്തെ കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad