Type Here to Get Search Results !

Bottom Ad

ചോയിച്ചിങ്കല്‍ - നാലാംവാതുക്കല്‍ റോഡ് മഴ കഴിഞ്ഞയുടനെ നന്നാക്കും: നവീകരണത്തിനായി അനുവദിച്ചത് 20 ലക്ഷം - ഷാനവാസ് പാദൂര്‍


ഉദുമ:(www.evisionnews.co)ചോയിച്ചിങ്കല്‍ - നാലാംവാതുക്കല്‍ റോഡ് മഴ കഴിഞ്ഞയുടനെ നന്നാക്കും.പദ്ധതിക്കായി 20 ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍. ഉദുമ പഞ്ചായത്തിലെ ചോയിച്ചിങ്കല്‍ - നാലാംവാതുക്കല്‍ ജില്ലാ പഞ്ചായത്ത് റോഡ് മഴ കനത്തതോടെയാണ്  ചെളിക്കുളമായത്. വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ ഇത് വഴി പോകുന്നത്.  
റോഡ് ഗതാഗതയോഗ്യമാക്കുവാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.  റോഡിന്റെ നവീകരണപ്രവൃത്തിക്കായി  20 ലക്ഷം രൂപ അനുവദിച്ചതായും ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബര്‍ 15ന് ശേഷം പൂര്‍ത്തീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ അറിയിച്ചു.സ്ഥിരമായി തകരുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുമെന്നും ഷാനവാസ്പറഞ്ഞു. ഈ റോഡിന് ആദ്യം 10 ലക്ഷം രൂപയാണ് നീക്കിവെച്ചത്.എന്നാൽ  ഷാനവാസ് പാദൂരിന്റെ  ശ്രമഫലമായാണ് പിന്നീട്   തുക  20 ലക്ഷമായി ഉയര്‍ത്തിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad