കുമ്പള: (www.evisionnews.co)കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ച് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നല്‍കിയ കേസില്‍ സമന്‍സ് കൈപറ്റാത്ത വോട്ടര്‍മാരെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എക്ക് ബി.ജെ.പി.യുടെ പരാതി. ഹൈക്കോടതി മെസഞ്ചര്‍ സമന്‍സ്സുമായി വീടുകളിലെത്തുമ്പോള്‍ വോട്ടര്‍മാര കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മറുപടി ലഭിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. വീട്ടുകാരുമായി ബന്ധമില്ലയെന്ന് പറയുന്ന വോട്ടര്‍മാരെ കുറിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 89 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 259 കള്ളവോട്ടുകള്‍ നടന്നുവെന്നാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.

Post a Comment
0 Comments