Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥികൾക്ക് കൗതുകമായി മദ്രസ പാർലമെന്ററി തെരെഞ്ഞെടുപ്പ്


കാസർകോട്:(www.evisionnews.co)മേൽപറമ്പ് മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്ന മദ്രസ  പാർലമെന്ററി തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് കൗതുകമായി . മദ്രസ ലീഡർ,  അസിസ്റ്റന്റ് ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ മൂന്ന്  സ്ഥാനത്തേക്ക് ഏഴു  സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിക്ക് നടന്ന തെരെഞ്ഞെടുപ്പിൽ  86.52% വോട്ട് രേഖപ്പെടുത്തി. 
നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനും,പിൻവലിക്കാനും, പ്രചരണത്തിനുമായി പ്രത്യേകം ദിവസം നിശ്ചയിച്ചിരുന്നു. 
മദ്രസ ലീഡറായി മുഹമ്മദ് ആശിഖിനെയും, അസിസ്റ്റന്റ്  ലീഡറായി അസീൽ അബൂബക്കറിനെയും, ഡെപ്യൂട്ടി ലീഡറായി ഫാത്തിമത്ത് സുഹറയെയും  തെരെഞ്ഞെടുത്തു. തുടർന്ന് നടന്ന മദ്രസ അസംബ്ലിയിൽ പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൗസറിന്റെ സാന്നിധ്യത്തിൽ സദർ മുഅല്ലിം അബ്ദുൽ ഖാദിർ ഫൈസി ചർലടുക്ക സത്യപ്തിജ്ഞ ചൊല്ലിക്കൊടുത്തു.മുഹമ്മദ് റാഷിദ് ഹുദവി റിട്ടേണിംഗ് ഓഫീസറും, മദ്രസ  സദർ മുഅല്ലിം അബ്ദുൽ ഖാദിർ ഫൈസി ഇലക്ഷൻ ചീഫ് കമ്മിഷനറും, മുഅല്ലിംകളായ അഹമ്മദ്  ബശീർ മൗലവി, ഇബ്രാഹിം ഖലീൽ അസ്അദി , അബൂബക്കർ സിദ്ദീഖ് ഹുദവി,ഹനീഫ് ഹുദവി,  സുഹൈർ ഹുദവി എന്നിവർ ഇലക്ഷൻ കമ്മിറ്റി അംഗങ്ങളുമായിരുന്നു.
400 ഓളം കുട്ടികളും, 18 മുഅല്ലിംകളുമുള്ള  കോട്ടിക്കുളം റൈഞ്ചിലെ പ്രധാനപ്പെട്ട ഒരു മദ്രസയാണ് മേൽപറമ്പ് മുനീറുൽ ഇസ്ലാം മദ്രസ.

Post a Comment

0 Comments

Top Post Ad

Below Post Ad