Type Here to Get Search Results !

Bottom Ad

അബൂദാബി കെ.എം.സി.സി അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വിവിധ കാമ്പസുകളിലെ അമ്പതോളം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്.എഫ് മുഖേന അബൂദാബി കെ.എം.സി.സി ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കി. കാസര്‍കോട് ഐ.ടി.ഐ കേളജില്‍ നടന്ന ചടങ്ങ് മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, അഷ്‌റഫ് എടനീര്‍, അബൂദാബി കെ.എം.സി.സി ജില്ലാ ട്രഷറര്‍ അബ്ദുല്‍ റഹ്്മാന്‍ പട്‌ള, എന്‍.എം അബ്ദുല്ല, സെഡ്.എ മൊഗ്രാല്‍, ശിഹാബ് തളങ്കര, സുല്‍ഫി ഷേണി, പി.കെ അഷ്‌റഫ്, അബ്ദുല്ല അസ്ഹരി, റിയാസ് കാഞ്ഞങ്ങാട്ട, നിസാര്‍ വോര്‍ക്കാടി, സി.ഐ.എ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad