Type Here to Get Search Results !

Bottom Ad

പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്ന് എം.എസ്.എഫ് കാമ്പസ് റെയ്ഡ്

കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫിന്റെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി 'മതേതരത്വം നിലനിര്‍ത്താന്‍, ഫാസിസത്തെ തോല്‍പിക്കാന്‍' എന്നമുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ് റെയ്ഡ് ആവേശമായി. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തവരെ അക്രമിച്ച് കീഴടക്കുകയും പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ വിധിയെഴുതണമെന്ന് തൃക്കരിപ്പൂര്‍ ടാസ്‌ക് കോളജില്‍ നടന്ന സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന്ന ജനറല്‍ സെക്രടറി എം.പി നവാസ് പറഞ്ഞു. 

മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ നിന്നും ആരംഭിച്ച കാമ്പസ് റെയ്ഡ് ടാസ്‌ക് തൃക്കരിപ്പൂരില്‍ സമാപിച്ചു. സമാപന പരിപാടിയില്‍ ജില്ലാ സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. യു.വി ഷമ്മാസ് സ്വാഗതം പറഞ്ഞു. ഫായിസ് കവ്വായി, സൈഫുദ്ദീന്‍ തങ്ങള്‍, അസ്ഹറുദ്ദീന്‍ മണിയനോടി പ്രസംഗിച്ചു. 

മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ എം.എസ്.എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, ഷറഫ് കോളജില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, കാസര്‍കോട് ഗവ. കോളജില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ചെറുകുന്നോന്‍, കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജില്‍ ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ഉദുമ ഗവ. കോളജില്‍ സംസ്ഥാന വിംഗ് കണ്‍വീനര്‍ കെ.ടി റൗഫ്, പെരിയ അംബേദ്കര്‍ കോളജില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസാം പള്ളങ്കോട്, സി.കെ നായര്‍ കോളജില്‍ ജില്ലാ ജറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കാമ്പസ് റെയ്ഡിന് ജില്ലാ ഭാരവാഹികളായ അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, പി.വൈ ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, നഷാത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുള്ള, റമീസ് ആറങ്ങാടി, കെ.എസ്.യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍, റഹ്്മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, സര്‍ഫ്രാസ് കടവത്ത്, അസ്ഹറുദ്ദീന്‍ മണിയനോടി, റഹീം പള്ളം, മര്‍സൂക് റഹ്്മാന്‍, ഷാനിഫ് നെല്ലിക്കട്ട, റഫീഖ് വിദ്യാനഗര്‍, നിസാമുദ്ധീന്‍ ഹിദായത്ത് നഗര്‍, നവാസ് ചെമ്പരിക്ക, മുര്‍ഷിദ്, സിയാദ് ബേക്കല്‍, മിന്‍ഹാജ്, മുഹമ്മദ് ഹുദൈഫ്, ഷമ്മാസ് മുഹമ്മദ് തെക്കേക്കടി, ബിലാല്‍, നാസര്‍, സാബിത്, റാഷിദ്, ഫൈറൂസ്, നിയാസ്, മുഹമ്മദ്, ഇജാസ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad