Type Here to Get Search Results !

Bottom Ad

പരീക്ഷ എഴുതാത്തവര്‍ പാസ്ഡ് ലിസ്റ്റില്‍, എഴുതിയവര്‍ ഫൈല്‍ഡ് ലിസ്റ്റിലും: എസ്.ജി.എം ലോ കോളജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്


മംഗളൂരു (www.evisionnews.co): ഹുബ്ലി യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള ശ്രീ ധര്‍മസ്ഥല മഞ്ചുനാഥേശ്വര ലോ കോളജില്‍ പരീക്ഷ എഴുതാത്ത കുട്ടികള്‍ വിജയിച്ചവരുടെ ലിസ്റ്റില്‍. ഡിസ്റ്റിംങ്ഷന്‍ പ്രതീക്ഷിച്ച കുട്ടികളുള്‍പ്പടെ പരീക്ഷ എഴുതിയ കുട്ടികള്‍ ഫൈല്‍ഡ് ലിസ്റ്റിലും. ബി.എ എല്‍.എല്‍.ബി, ബി.ബി.എ കോഴ്‌സുകളില്‍ സെമ്മുകളുടെ ഫലങ്ങളാണ് തലതിരിഞ്ഞ് പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് വിശദീകരണം തേടിയപ്പോള്‍ യൂണിവേഴ്സിറ്റിയുടെ മേല്‍ പഴിചാരി കോളജ് അധികൃതര്‍ ഒഴിഞ്ഞുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ആത്മസംയമനം പാലിക്കണമെന്ന അധ്യാപകരുടെ ഉപദേശവും. 

സംഭവം ഗൗരവമായെടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിന് തയാറായിരിക്കുകയാണ് നിയമ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ റീ വാല്വേഷന് ഫീസ് അടക്കണമെന്നാണ് അധികൃതരുടെ വാദം. ഒരു പേപ്പറിന് 500 രൂപയാണ് ഫീസ്. സെമ്മുകളുടെ ഫീസും റീ പേയ്ഡ് ചെയ്യണമെന്നും പറയുന്നു. വിദ്യാര്‍ത്ഥികളെ അകാരണമായി പിഴിയുന്ന യൂണിവേഴ്സിറ്റി അധികാരികളുടെ നിലപാടില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad