Type Here to Get Search Results !

Bottom Ad

സപ്തബര്‍ 2ന് സി.പി.ഐ(എം) സാമ്രാജ്യത്വ വിരുദ്ധദിനമാചരിക്കും

കാസർകോട് :(www.evisionnews.co) സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ ഇന്ത്യ സ്വീകരിച്ചുവന്ന ചേരിചേരാ നയം അട്ടിമറിച്ചുകൊണ്ട് ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളി ആക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സപ്തബര്‍ 2ന് സി.പി.ഐ(എം) സാമ്രാജ്യത്വ വിരുദ്ധദിനമാചരിക്കുമെന്നു ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ അറിയിച്ചു.നരേന്ദ്രമോഡിയുടെ ഇസ്രയേല്‍ അനുകൂല നിലപാടുകളും, ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന താണ്.ദിനാചരണത്തിന്റെ ഭാഗമായി സപ്തംബര്‍ 2ന് വൈകുരേം 4 മണിക്ക് താലൂക്ക് കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ മാന്തോപ്പ് മൈതാനിയിലും,വെള്ളരിക്കുണ്ട് താലൂക്കില്‍ വെള്ളരിക്കുണ്ടിലും,കാസര്‍കോഡ് താലൂക്കില്‍ കാസർകോട് ടൗണിലും, മഞ്ചേശ്വരം താലൂക്കില്‍ കുമ്പളയിലും നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ബഹുജനകൂട്ടായ്മ വിജയിപ്പിക്കുവാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും കെ.പി.സതീഷ്ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad