കൊച്ചി (www.evisionnews.co): സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ബാലാവകാശ കമ്മിഷനില്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വീണ്ടും ശൈലജയെ വെട്ടിലാക്കിയത്. നിയമന ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയ കോടതി ശൈലജക്കെതിരായ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികള്‍ പട്ടികയില്‍ എങ്ങനെ വന്നുവെന്നും കോടതി ആരാഞ്ഞു.

Post a Comment
0 Comments