Type Here to Get Search Results !

Bottom Ad

ഡിഗ്രി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ദേഹത്ത് മുറിവേല്‍പ്പിച്ചെന്ന്: മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): ഡിഗ്രി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ദേഹത്ത് മുറിവേല്‍പ്പിച്ചതായി പരാതി. മംഗളൂരു കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും ചൗക്കി കല്ലങ്കൈയിലെ അബ്ദുല്ലയുടെ മകന്‍ മൊയ്തീനാണ് (18) അക്രമത്തിനിരയായത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

ചൊവ്വാഴ്ച വൈകിട്ടോടെ കല്ലങ്കൈ സ്‌കൂളിന് സമീപത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയും ബ്ലേഡ് പോലുള്ള ആയുധം കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. കുതറി ഓടിയ വിദ്യാര്‍ത്ഥിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 

മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad