കൊച്ചി:(www.evisionnews.co) ചെറായി ബീച്ചിൽ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ മുട്ടിനകം നടുവത്തുശേരിൽ ശീതൾ (29) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.യുവതിയെ കുത്തിയയാൾ ഓടി മറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment
0 Comments