Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ കടന്നുകയറ്റത്തിനെതിരെ മുസ്ലിം ലീഗ്‌ സംരക്ഷണ പോരാട്ടം വിളംബരമായി പഞ്ചായത്ത്തല റാലി

കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെയും മുസ്്‌ലിം- ദളിത് വിഭാഗത്തിനെതിരെ ഉത്തരേന്ത്യന്‍ മാതൃകയില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തെ ചെറുക്കാനും മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കാസര്‍കോട് നടക്കുന്ന 'സംരക്ഷണ പോരാട്ടത്തെ' വിളംബരം ചെയ്ത് മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ ജാഥകള്‍ സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ നടന്ന വിളംബര ജാഥയില്‍ മുസ്്‌ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍, പ്രവര്‍ത്തകര്‍ അണിനിരന്നു.
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര ജാഥക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ടി.ഇ.മുക്താര്‍, മമ്മു ചാല, ബി.എം.സി ബഷീര്‍, ജലീല്‍ അണങ്കൂര്‍, ഹാരിസ് ബെദിര, അബൂബക്കര്‍ പട്ട്‌ള, ഉസ്മാന്‍ പള്ളിക്കാല്‍, അനസ് കടത്തില്‍, മുസ്തഫ കുണ്ടില്‍, ഇഖ്ബാല്‍ ബാങ്കോട്, ടി.എ ഷബീര്‍, ഖലീല്‍ പടിഞ്ഞാര്‍ നേതൃത്വം നല്‍കി.
ചെമ്മനാട്: ചെമ്മനാട് പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി മേല്‍പറമ്പില്‍ നടത്തിയ വിളംബര ജാഥയ്ക്ക് കല്ലട്ര മാഹിന്‍ ഹാജി, സി.എല്‍ റഷീദ് ഹാജി, ടി.ഡി കബീര്‍ തെക്കില്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, റഊഫ് ബായിക്കര, ആഷിഫ് തെക്കില്‍ മാളികെ, ടി.ആര്‍ ഹനീഫ്, അബ്ദുല്ല ഒരവങ്കര, ശറഫുദ്ധീന്‍ ചളിയങ്കോട്, അസീസ് കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, ആഷിഖ് കുവ്വത്തൊട്ടി, നൗഅ്മാന്‍ ചെമ്മനാട്, അബൂബക്കര്‍ മണിയങ്കാനം, അഹമ്മദ് ഹാജി കോളിയടുക്കം നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ വിളംബര ജാഥക്ക് എം.പി ജാഫര്‍, അഡ്വ. എന്‍.എ ഖാലിദ്, എം ഇബ്രാഹിം, കെ.കെ ജാഫര്‍, കെ.കെ ഇസ്മായില്‍, അസൈനാര്‍ ഹാജി പടന്നക്കാട്, ഖമറുദ്ദീന്‍ പുഞ്ചാവി, എം.എസ് ഹമീദ് ഹാജി, കുഞ്ഞാമദ് പുഞ്ചാവി, അഷ്റഫ് ബാവനഗര്‍, അബ്ദുല്ല പടന്നക്കാട്, യൂനുസ് വടകരമുക്ക്, കെ. മുഹമ്മദ് കുഞ്ഞി, അസൈനാര്‍ കല്ലൂരാവി, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, ടി.കെ അന്തുമാന്‍, സി.കെ റഹ്്മത്തുള്ള, ജാഫര്‍ മുവാരിക്കുണ്ട്, ശംസു ആവിയില്‍, ഇസ്മായില്‍ ബല്ലാകടപ്പുറം, ഹക്കീം മീനാപ്പീസ്, ടി. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കുശാല്‍ നഗര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തിയ ജാഥയ്ക്ക് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, നേതാക്കളായ അഡ്വ. എം.ടി.പി കരീം, എന്‍.കെ.പി മുഹമ്മദ്, വി.കെ ബാവ, എം. അബ്ദുല്ല ഹാജി, കെ.പി മുഹമ്മദ്, ഒ.ടി അഹമ്മദ് ഹാജി, വി ടി ഷാഹുല്‍ ഹമീദ് ഹാജി, ടി.വി അബ്ദുല്‍ വഹാബ്, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, കെ.കെ അമീര്‍, എ.സി അത്താവുള്ള, ഷംസുദ്ദീന്‍ ആയിറ്റി, വി.പി.പി ഷുഹൈബ്, എ.ജി.സി ഷംഷാദ്, ഇബ്രാഹിം തട്ടാച്ചേരി, സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി, അസ്ഹറുദ്ദീന്‍ മണിയനോടി, മഷൂദ് തലിച്ചാലം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad