Type Here to Get Search Results !

Bottom Ad

കാറില്‍ ലോറിയിടിച്ച് അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് (www.evisionnews.co): കാറില്‍ ലോറിയിടിച്ച് അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് ദേശീയപാത കാഞ്ഞങ്ങാട് സൗത്തില്‍ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്താണ് അപകടം. മുന്‍ ജില്ലാ ഗവ. പ്ലീഡറും ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ടുമായ സി. ഷുക്കൂര്‍ സഞ്ചരിച്ച കെ.എല്‍ 60 എല്‍ 6059 മാരുതി ബ്രസ കാറില്‍ കെ.എല്‍ 13 ടി 6454 മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തലക്കീഴായി റോഡില്‍ മറിഞ്ഞ് വീണ മിനിലോറിയുടെ പിന്‍വശത്തുള്ള ഇരുചക്രങ്ങള്‍ അക്സിലേറ്ററോടു കൂടി 50 മീറ്റര്‍ അകലത്തില്‍ തെറിച്ചു. ചൊറുവത്തൂരില്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു അഡ്വ. സി ഷുക്കൂര്‍. കാസര്‍കോട് ഭാഗത്ത് നിന്നു പഴവര്‍ഗങ്ങളുമായി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad