Type Here to Get Search Results !

Bottom Ad

വീടുകളില്‍ ലഘുലേഖ വിതരണം: 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ:(www.evisionnews.co) വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 18 പേരെ ആലുവയ്ക്കടുത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം.
പിടിയിലായവരെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ .വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. വീടുകളില്‍ വിതരണംചെയ്ത ലഘുലേഖകള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മതവിദ്വേഷം വളര്‍ത്തുന്ന  തരത്തിലുള്ള ഉള്ളടക്കമാണ് ലഘുലേഖയില്‍ ഉള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും. കഴിഞ്ഞ 15 ന് കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖകള്‍ ചിലര്‍ വിതരണം ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad