വാഷിങ്ടന്‍ : (www.evisionnews.co) പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പും ഇന്ത്യയ്ക്കു സൗഹൃദക്കൈയും നീട്ടി യുഎസ്. ഭീകര സംഘടനകള്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാനെ അധികകാലം യുഎസിനു സഹിക്കാനാവില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേ·ഷ്യയിലെയും യുഎസ് സൈനികനയം വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭീകരര്‍ക്കു സുരക്ഷിതതാവളം ഒരുക്കുകയാണ് പാക്കിസ്ഥാന്‍. അധികനാള്‍ ഞങ്ങള്‍ക്കിതു സഹിക്കാനാവില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ഓപ്പറേഷനില്‍ ഒരുമിച്ചുനിന്നാല്‍ പാക്കിസ്ഥാനു ധാരാളം നേട്ടമുണ്ടാകും. പക്ഷേ അവരതു ചെയ്യുന്നില്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണു പാക്കിസ്ഥാന്റേത്. ദശലക്ഷക്കണക്കിനു പണം നല്‍കി ഞങ്ങള്‍ പാക്കിസ്ഥാനെ സഹായിക്കുന്നു. അവര്‍ പക്ഷേ, യുഎസ് എതിര്‍ക്കുന്ന ഭീകരരുടെ വീടായി മാറുകയാണ്. ഈ അവസ്ഥ വളരെ പെട്ടെന്നു മാറ്റേണ്ടതുണ്ട്. ജനാധിപത്യം, സമാധാനം എന്നിവയോട് അര്‍പ്പണബോധമുണ്ടെന്നു പാക്കിസ്ഥാന്‍ തെളിയിക്കേണ്ട സമയമാണിത് - ട്രംപ് പറഞ്ഞു.

Post a Comment
0 Comments